തമിഴ്‌നാട്ടില്‍ വാഹനപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ ചെന്നൈ ബൈപ്പാസില്‍ ക്വാളിസ് വാനും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു.
കോട്ടയം കടുത്തുരുത്തി ഓലപ്പുരയ്‌ക്കല്‍ ബേബി വര്‍ഗ്ഗീസ് (47). അമ്മ മേരി, ഭാര്യ റീത്ത, മകള്‍ അലോഷ്യ (4), ബേബിയുടെ സഹോദരി ലീലാമ്മ സെബാസ്‌റ്റിയന്‍, ലീലാമ്മയുെട മകന്‍ ജോണ്‍സണ്‍ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിയിലേക്ക് തീര്‍ഥാനത്തിന് പോകുകയായിരുന്നു ഇവര്‍.
വാനില്‍ ആകെ എട്ടു പേരാണുണ്ടായിരുന്നത്. നാലു പേര്‍ സംഭവ സ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പൂലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വാഹനമോടിച്ചിരുന്ന ജോണ്‍സണ്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications