ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് ആറു മരണം
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് പത്തനംതിട്ട പമ്പാവാലിയ്‌ക്കടുത്ത് കുഴിയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു.
തമിഴ്‌നാട്ടിലെ കോവില്‍പ്പെട്ടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്.
ബസില്‍ അമ്പതോളം അയ്യപ്പഭക്തര്‍ ഉണ്ടായിരുന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവരെ കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്












Click it and Unblock the Notifications