മുസ്ലീമുങ്ങള്‍ക്കായി യുകെയില്‍ പബ്
ലണ്ടന്‍: മദ്യം വിലക്കപ്പെട്ട ഇസ്ലാം വിശ്വാസികളെ ലക്ഷ്യമാക്കി മുസ്ലിം പബ് ബ്രിട്ടനില്‍ ആരംഭിച്ചു. മദ്യവും മദിരാക്ഷിയും സുലഭമയ പന്പുകളില്‍ നിന്നും വ്യത്യസ്തമായി പബുകളില്‍ നിന്നും വ്യത്യസ്‌തമായി ഈ പബ്ബില്‍ മദ്യത്തിനു പകരം പഴച്ചാറുകളും മറ്റു ശീതള പാനീയങ്ങളും മാത്രമേ ലഭ്യമാകുകയുള്ളൂ.
പബുകളിലെ സന്ദര്‍ശകര്‍ക്കായി മുസ്ലീം നാടോടി ഗാനങ്ങള്‍ എപ്പോഴും മുഴങ്ങിക്കൊണ്ടിരിയ്‌ക്കും. കാരംസ്, ബില്യാര്‍ഡ്‌സ് തുടങ്ങിയ വിനോദങ്ങള്‍ ഒരുക്കിയിട്ടുള്ള പബ് പുരുഷന്മാരെ ലക്ഷ്യമാക്കിയാണ് ആരംഭിച്ചിട്ടുള്ളത്.
ഇതിനൊടൊപ്പം ഭക്ഷണശാലയും പ്രാര്‍ഥനാമുറിയും പബ് നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.
കടുത്ത മുസ്ലീം ജീവിത ദര്‍ശനങ്ങളുമായി ജീവിയ്‌ക്കുന്നവര്‍ക്കു വേണ്ടിയാണ് ഇത്തരത്തില്‍ പബ് ഒരുക്കിയതെന്ന് പബ് ഉടമ അസിസൂര്‍ റഹ്മാന്‍ പറയുന്നു.
മദ്യവും മറ്റും വിതരണം ചെയ്യുന്ന നിലവിലുള്ള പബുകളില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് സന്ദര്‍ശിയ്‌ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റഹ്മാന്‍ പറഞ്ഞു.












Click it and Unblock the Notifications