നോപ്പാളില്‍ മാവോയിസ്‌റ്റുകള്‍ മുന്നേറുന്നു
കാഠ്‌മണ്ഡു: നേപ്പാള്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-മാവോയിസ്‌റ്റ് വന്‍ മുന്നേറ്റം തുടരുന്നു.
ഫലമറിവായ 40 സീറ്റുകളില്‍ 25 എണ്ണം മാവോയിസ്‌റ്റുകള്‍ വിജയിച്ചു. വോട്ടെണ്ണല്‍ പുരോഗമിയ്‌ക്കുന്ന 122ല്‍ 70 സീറ്റുകളില്‍ പാര്‍ട്ടി മുന്നിലുമാണ്. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎന്‍ (യു.എം.എല്‍)ഉം നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയും നാല് സീറ്റുകളില്‍ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.
അതെ സമയം രാജ്യ ഭരണത്തെ അനുകൂലിയ്‌ക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് നേപ്പാളിന് ഒരൂ സീറ്റിലും ലീഡില്ല.
ഈ തിരഞ്ഞെടുപ്പോടെ നേപ്പാളില്‍ 240 വര്‍ഷമായി തുടരുന്ന രാജഭരണം അവസാനിയ്‌ക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.
യുഎസ് ഭരണകൂടത്തിന്റെ കണ്ണില്‍ ഇപ്പോഴും തീവ്രവാദികളായ കണക്കാക്കപ്പെടുന്ന മാവോയിസ്‌റ്റുകള്‍ക്ക് മുന്‍ തൂക്കമുള്ള ജനാധിപത്യ ഭരണത്തിന് നേപ്പാള്‍ വേദിയാകുമെന്നാണ് വോട്ടെണ്ണല്‍ ഫലങ്ങള്‍ സൂചിപ്പിയ്‌ക്കുന്നത്.
2006ലാണ് ഒരു പതിറ്റാണ്ട് നീണ്ട തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് മാവോയിസ്‌റ്റുകള്‍ ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിഞ്ഞത്. നേപ്പാളിലെ രാജഭരണത്തിനെതിരെ കലാപത്തിന് നേതൃത്വം നല്‌കിയ മാവോവാദി നേതാവ് പ്രചണ്ഡ കാഠ്‌മണ്ഡു-10ല്‍ നിന്ന് വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു.
601 അംഗ ഭരണഘടന സഭയില്‍ ഭൂരിപക്ഷം ലഭിയ്‌ക്കുകയാണെങ്കില്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭാവി റിപ്പബ്ലിക്കന്‍ നേപ്പാളിന്റെ പ്രസിഡന്റായി പ്രചണ്ഡ അവരോധിയ്‌ക്കപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications