ബഹിരാകാശത്തെത്തിയ പ്രഥമ ജീവി ലെയ്കക്ക് സ്മാരകം
മോസ്‌കോ: മനുഷ്യ വംശത്തിന്റെ ബഹിരാകാശ സഞ്ചാര പര്യവേഷണത്തിനായി സ്വന്തം ജീവന്‍ അര്‍പ്പിച്ച ലെയ്‌ക്ക എന്ന ശ്വാനന് മോസ്‌കോയില്‍ സ്‌മാരകം.
പ്രഥമ ബഹിരാകാശ ജീവിയായ ലെയ്‌ക്കയുടെ യാത്ര കഴിഞ്ഞ് അമ്പതു വര്‍ഷത്തിനു ശേഷമാണ് സ്‌മാരകമുയരുന്നത്. രണ്ട് മീറ്റര്‍ ഉയരമുള്ള റോക്കറ്റിന് മീതെ ലെയ്‌ക്ക തലയുയര്‍ത്തിപ്പിടിച്ചു നില്‌ക്കുന്നതായി ചിത്രീകരിയ്‌ക്കുന്ന പിച്ചള സ്‌തൂപമാണ് മോസ്‌കോ നഗരത്തില്‍ സ്ഥാപിച്ചിരിയ്‌ക്കുന്നത്.
1957 നവംബര്‍ മൂന്നിനായിരുന്നു ചരിത്രത്തില്‍ ഇടം പിടിച്ച ലെയ്‌ക്കയുടെ ബഹിരാകാശ യാത്ര നടന്നത്. റഷ്യന്‍ ശാസ്‌ത്രജ്ഞര്‍ നിര്‍മ്മിച്ച സ്‌ഫുട്‌നിക് പേടകത്തിലായിരുന്നു ലെയ്‌ക്കയുടെ ബഹിരാകാശ യാത്ര. എന്നാല്‍ ബഹിരാകാശത്ത് എത്തിയതിനു ശേഷം പേകടകത്തിനകത്തുണ്ടായ അമിതമായ ചൂട് ലെയ്‌ക്കയുടെ ജീവനെടുക്കുകയായിരുന്നു.
പക്ഷെ മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിയ്‌ക്കാനുള്ള ഒട്ടേറെ പഠന വിവരങ്ങള്‍ ലെയ്‌ക്കയുടെ ബഹിരാകാശ ദൗത്യത്തിലൂടെ ശാസ്‌ത്രജ്ഞന്‍മാര്‍ക്ക് പകര്‍ന്നു കിട്ടി.
പിന്നീട് ലെയ്‌ക്കയുടെ പിന്‍ഗാമികളായി ബഹിരാകാശ സഞ്ചാരം നടത്തിയ ബെല്‍ക, സ്‌ട്രെല്‍ക എന്നീ നായ്‌ക്കള്‍ സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്തിയിരുന്നു.












Click it and Unblock the Notifications