മൈത്രി ഊട്ടിയുറപ്പിയ്‌ക്കാനായി മൈത്രി എക്‌സ്‌പ്രസ് യാത്രയാരംഭിച്ചു
കൊല്‍ക്കത്ത: അതിര്‍ത്തിയ്‌ക്കപ്പുറത്തെ മൈത്രി ഊട്ടിയുറപ്പിയ്‌ക്കുകയെന്ന ലക്ഷ്യവുമായി കൊല്‍ക്കത്തയില്‍ നിന്നും ധാക്കയിലേക്കുള്ള പ്രതിവാര പാസഞ്ചര്‍ ട്രെയിന്‍ മൈത്രി എക്‌സ്‌പ്രസ് പുനരാരംഭിച്ചു.
ബംഗാളി പുതവത്സര ദിനമായ പൊയ്‌ള ബൈശാഖ് ദിനമായ തിങ്കളാഴ്‌ച കൊല്‍ക്കത്തയിലെ ചിത്‌പൂര്‍ സ്റ്റേഷനില്‍ കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി മൈത്രിയ്‌ക്ക് പച്ചക്കൊടി വീശി യാതയ്‌ക്കു തുടക്കമിട്ടു.
ഇതിനിടെ ട്രെയിന്‍ നാദിയ ജില്ലയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഒരു കൂട്ടം ജനങ്ങള്‍ യാത്ര തടസ്സപ്പെടുത്തി. ബംഗ്ലാദേശി അഭയാര്‍ഥികളുടെ പുനരധിവാസം നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവര്‍ യാത്ര തടസ്സപ്പെടുത്തിയത്. പ്രക്ഷോഭകാരികളെ നീക്കം ചെയ്‌തതിനു ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.
ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്കുമുള്ള ട്രെയിന്‍ സര്‍വ്വീസിന്റെ ആരംഭവും തിങ്കളാഴ്‌ച തന്നെയാണ്. ശനിയാഴ്‌ചകളിലാണ് രണ്ടിടത്തു നിന്നുമുള്ള സാധാരണ സര്‍വീസ്.
1965ലെ ഇന്ത്യ-പാക് യുദ്ധകാലത്താണ് അന്ന് പൂര്‍വ പാക്കിസ്‌താന്റെ ഭാഗമായിരുന്ന ധാക്കയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വച്ചത്.












Click it and Unblock the Notifications