ബുദ്ധിമാന്ദ്യമുള്ള 12 വയസ്സുകാരിയെ പീഡിപ്പിച്ചു
ദില്ലി: കിഴക്കന്‍ ദില്ലിയിലെ കോണ്ട്‌ലിയില്‍ ബുദ്ധിമാന്ദ്യമുള്ള പന്ത്രണ്ടു വയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചെന്ന് കേസ്. സംസാരി ശേഷിയും കേള്‍വിക്കുറവുമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കടന്ന് സന്ദീപ് (23) എന്നയാളാണ് പീഡിപ്പിച്ചത്.
ഞായറാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന സന്ദീപ് മുത്തശ്ശിയെ കെട്ടിയിട്ടതിനു ശേഷം പെണ്‍കുട്ടിയെ കുളിമുറിയില്‍ കൊണ്ടു പോയി പീഡിപ്പിയ്‌ക്കുകയായിരുന്നു.
ബസ് ഡ്രൈവറായ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിന്റെ മുകളിലത്തെ നിലയിലാണ് താമസം. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
പീഡനത്തിന്റെ ആഘാതത്തില്‍ ബോധരഹിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications