അബ്ദുള്‍ വഹാബിനെതിരെ റിപ്പോര്‍ട്ട്
ദില്ലി: വിമാന വിവാദത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് എംപി അബ്ദുള്‍ വഹാബിനെതിരെ സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേണ റിപ്പോര്‍ട്ട്.
പൈലറ്റുമായുള്ള വാക് തര്‍ക്കത്തിനിടെ എംപി അബ്ദുള്‍ വഹാബ് കോക്‌പിറ്റിനകത്ത് പ്രവേശിച്ചെന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. നേരത്തെ കോക്‌പിറ്റിനകത്തു കയറിയെന്ന ആരോപണം അബ്ദുള്‍ വഹാബ് നിഷേധിച്ചിരുന്നു.
എംപിയെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയത്തിലെ ഉന്നതോദ്യഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയിരുന്നു. സുരക്ഷാവിഭാഗം റീജിയണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചെന്നൈയിലെ ഗൗരിശങ്കറാണ് കോഴിക്കോട് വിമാനത്താവളത്തിലെത്തി തെളിവെടുത്തത്.
ഇതിനിടെ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ എംപി പൈലറ്റിനെതിരെ പരാതി നല്‌കുന്ന കാര്യം ആലോചിച്ചു കൊണ്ടിരിയ്‌ക്കുകയാണെന്ന് പറഞ്ഞു. പ്രശ്‌നത്തില്‍ മാപ്പു പറയണമെന്നാവശ്യം വഹാബ് തള്ളി.
ഇക്കാര്യത്തില്‍ ഇഷ്ടമുള്ളത് ചെയ്യാന്‍ അദ്ദേഹം പെലറ്റുമാരുടെ സംഘടനയായ ഐ.സി.പി.എയെ വെല്ലുവിളിച്ചിട്ടുണ്ട്. താന്‍ ഒരു തെറ്റും ഇക്കാര്യത്തില്‍ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൈലറ്റിനെ മുന്തിയ ഡ്രൈവര്‍ എന്നു വിളിച്ച സംഭവത്തില്‍ വഹാബിനെതിരെ കേസ് കൊടുക്കുമെന്ന് പൈലറ്റുമാരുടെ സംഘടനയായ ഐ.സി.പി.എ മുന്നറിയിപ്പ് നല്‌കിയിരുന്നു.
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണത്തെ ശേഷം ലോകമൊട്ടാകെയുള്ള വ്യോമയാന സുരക്ഷ കര്‍ക്കശമാക്കിയിരുന്നു. എംപി കോക്‌പിറ്റില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ ഗുരുതരമായ തെറ്റായാണ് ഇത് കണക്കാക്കപ്പെടുകയെന്ന് വിദ്‌ഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications