പൈലറ്റുമാര്‍ ഭീഷണിപ്പെടുത്തുന്നെന്ന് വഹാബ്
കോഴിക്കോട്: പൈലറ്റ്സ് അസോസിയേഷന്‍ കാണിക്കുന്നത് സംഘടനാ ഭീകരവാദമാണെന്ന് പി വി അബ്ദുള്‍ വഹാബ് എം പി.
സംഘടനാ സംവിധാനം ഉപയോഗിച്ചുളള അവരുടെ ഭീഷണി ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് നേരിടുമെന്നും വഹാബ് വ്യക്തമാക്കി.
കോക്പിറ്റില്‍ താന്‍ പ്രവേശിച്ചെന്ന വാര്‍ത്ത ശരിയല്ല. കോക്പിറ്റിന്റെ അടുത്തു പോലും പോയിച്ചില്ല. ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ് ചിലര്‍ നടത്തുന്നതെന്നും വഹാബ് ആരോപിച്ചു.
അതേ സമയം കോക്പിറ്റില്‍ അതിക്രമിച്ച് കയറി പൈലറ്റിനെ അധിക്ഷേപിച്ച എം പിയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പൈലറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കപില്‍ റെയ്ന പറഞ്ഞിരുന്നു. വിമാന സുരക്ഷ എം പി ലംഘിക്കാന്‍ ശ്രമിച്ചു എന്നാണ് അവരുടെ ആരോപണം.
പൈലറ്റിനെ ഭീഷണിപ്പെടുത്തിയ എംപിയെ കരിമ്പട്ടികയില്‍ പെടുത്തി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ അനഭിമതനാക്കുമെന്നും പൈലറ്റ്സ് അസോസിയേഷന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications