ചൈനയുമായി ചര്‍ച്ച നടത്തി; ദലൈലാമ
ന്യൂയോര്‍ക്ക്: ചൈനയുമായി തന്റെ സ്വകാര്യ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്ന് ദലൈലാമ അറിയിച്ചു. ഒരു അമേരിക്കന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
എന്നാല്‍ ചര്‍ച്ച സംബന്ധിച്ച കാര്യങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ചര്‍ച്ചകള്‍ രഹസ്യമായിട്ടായിരുന്നു. അതിന്റെ ഫലം എന്താണെന്ന് എനിയ്‌ക്ക് പറയാന്‍ കഴിയില്ല. ലാമ പറഞ്ഞു.
ടിബറ്റിന് സ്വാതന്ത്ര്യം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ലാമ അക്കാര്യം എല്ലാ ലോക രാജ്യങ്ങള്‍ക്ക് അറിയാമെന്നും പറഞ്ഞു. ടിബറ്റിന് സ്വയം ഭരണാവകാശം നല്‌കണമെന്ന് കാര്യം പറയാന്‍ താന്‍ ബാധ്യസ്ഥനാണ്.
ഞങ്ങള്‍ ചൈനീസ് സര്‍ക്കാരിനോടാണ് പോരാടുന്നത്. ചൈനയിലെ ജനങ്ങളോടല്ല. ഒളിമ്പിക്‌സിനു ശേഷം ടിബറ്റിനെതിരെ ചൈന കൂടുതല്‍ നടപടികള്‍ എടുത്തേക്കുമെന്ന ഭയം തനിയ്‌ക്കുണ്ട്.
ടിബറ്റ് ജനത കലാപത്തില്‍ നിന്നും പിന്തിരിഞ്ഞില്ലെങ്കില്‍ താന്‍ പ്രവാസി ഭരണകൂടത്തിന്റെ നേതൃസ്ഥാനം ഒഴിയുമെന്നും ലാമ സൂചന നല്‌കി.
ഒളിമ്പിക്‌സ് ദീപശിഖ പ്രയാണത്തിനു നേരെ അതിക്രമങ്ങള്‍ നടക്കുന്ന ദൗര്‍ഭാഗ്യകരമാണെന്ന് അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ലാമ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications