Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഴ്‌സ്‌ലര്‍മിത്തല്‍ കമ്പനിയിലെ 3000 തൊഴിലാളികള്‍ സമരത്തില്‍

ബുക്കാറെസ്റ്റ്‌: ഇന്ത്യന്‍ വംശജന്‍ ലക്ഷ്‌മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഉരുക്കു കമ്പനിയില്‍ തൊഴിലാളി സമരം. കിഴക്കന്‍ റൊമാനിയായിലെ ആഴ്‌സ്‌ലര്‍മിത്തല്‍ ഗലാത്തി ഉരുക്കു കമ്പനിയിലാണ്‌ തൊഴിലാളി സമരം പൊട്ടിപ്പുറപ്പെട്ടിരിയ്‌ക്കുന്നത്‌.

വേതന വര്‍ദ്ധന ആവശ്യപ്പെട്ട്‌ നൂറുക്കണക്കിന്‌ തൊഴിലാളികള്‍ നടത്തിയ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന്‌ സുരക്ഷ ജീവനക്കാര്‍ ടിയര്‍ ഗ്യാസ്‌ ഉപയോഗിക്കേണ്ടതായി വന്നു. 3600 ഓളം തൊഴിലാളികളാണ്‌ സമര രംഗത്തുള്ളതെന്ന്‌ തൊഴിലാളി യൂണിയന്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

44 ഡോളര്‍ ശമ്പള വര്‍ദ്ധനവാണ്‌ കമ്പനി തൊഴിലാളികള്‍ക്ക്‌ വാഗ്‌ദാനം ചെയ്‌തിരിയ്‌ക്കുന്നത്‌. എന്നാല്‍ ഈ തുക കുറവാണെന്നും തങ്ങള്‍ക്ക്‌ 123 ഡോളറിന്റെ വര്‍ദ്ധനയെങ്കിലും വേണമെന്നാണ്‌ യൂണിയനുകളുടെ ആവശ്യം.

കഴിഞ്ഞ ദിവസം 800 ഓളം സമരക്കാര്‍ കമ്പനിയിലേക്ക്‌ കല്ലേറ്‌ നടത്തിയിരുന്നു. ഞങ്ങള്‍ നടത്തുന്ന സമരം നിയമപരമാണ്‌. കൂടുതല്‍ തൊഴിലാളികള്‍ തങ്ങളോടൊപ്പം ചേരുമെന്നാണ ്‌പ്രതീക്ഷയെന്ന്‌ തൊഴിലാളി നേതാവായ ടൈബര്‍ പറഞ്ഞു.

13,700 ഓളം പേര്‍ തൊഴിലെടുക്കുന്ന റൊമാനിയായിലെ ആഴ്‌സ്‌ലര്‍മിത്തല്‍ ഗലാത്തി പ്ലാന്റ്‌ 2001ലാണ്‌ സ്ഥാപിതമായത്‌. ആഴ്‌സ്‌ലര്‍ സ്റ്റീല്‍ കമ്പനി ലക്ഷ്‌മി മിത്തല്‍ ഏറ്റെടുത്തതോടെ ലോകത്തെ ഏറ്റവും വലിയ ഉരുക്കു കമ്പനിയായി മാറുകയായിരുന്നു.

അതെസമയം ആഴ്‌സ്‌ലര്‍മിത്തല്‍ കമ്പനിയില്‍ തൊഴില്‍ സമരങ്ങള്‍ തുടര്‍ക്കഥയാകുകയാണ്‌. കഴിഞ്ഞ മാസം ഫ്രാന്‍സിലെ കമ്പനിയിലുണ്ടായ പ്രക്ഷോഭത്തില്‍ സമരക്കാര്‍ മിത്തലിന്റെ ഓഫീസ്‌ അടിച്ചു തകര്‍ത്തിരുന്നു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+