Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസിനെ 'അമേരിക്ക' ബാധിച്ചു

ബാംഗ്ലൂര്‍ : 2008 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദവര്‍ഷത്തില്‍ ഇന്‍ഫോസിസ് നേടിയത് 1249 കോടി രൂപയുടെ ലാഭം.

അമേരിക്കയിലെ സാമ്പത്തികപ്രശ്നങ്ങള്‍ ഇന്‍ഫോസിസിന്റെ ലാഭത്തെ ബാധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ 2007-2008 ലെ നാലാം പാദ വാര്‍ഷിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2006-2007 നാലാം പാദത്തില്‍ കമ്പനിയുടെ ലാഭ വര്‍ദ്ധന 9.2 ശതമാനമാണ്. 1249 കോടി രൂപയാണ് ഈ കാലയളവില്‍ കമ്പനി നേടിയ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1145 കോടി രൂപയായിരുന്നു ഇന്‍ഫോസിസിന്റെ ലാഭം.

ലാഭം പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞതിന് കാരണം അമേരിക്കയിലെ സാമ്പത്തിക മാന്ദ്യമാണ്. ഇന്‍ഫോസിസിന്റെ ഉപഭോക്താക്കളില്‍ 70 ശതമാനവും അമേരിക്കയിലെ കമ്പനികളാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയെന്ന് കരുതപ്പെടുന്ന അമേരിക്കയിലുണ്ടായ പ്രതിസന്ധി, കമ്പനികളുടെ പ്രവര്‍ത്തനത്തെ തീര്‍ത്തും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

1260 കോടി രൂപ ഇന്‍ഫോസിസ് ലാഭമുണ്ടാക്കുമെന്നാണ് സാമ്പത്തിക ഏജന്‍സികള്‍ പ്രവചിച്ചത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയുടമകള്‍ക്ക് നല്‍കുന്ന ഡിവിഡന്റ് 20 ശതമാനത്തില്‍ നിന്നും 30 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+