നടന്‍ അമീര്‍ ഖാന് സമ്മണ്‍സ്
ദില്ലി : ഏഴു വര്‍ഷം പഴക്കമുളള ഒരു പകര്‍പ്പവകാശ ലംഘനക്കേസില്‍ ഹോളിവുഡ് നടനും സംവിധായകനുമായ അമീര്‍ഖാന് കോടതിയുടെ സമ്മണ്‍സ്.
ലജ്‍പത് റായി മാര്‍ക്കറ്റില്‍ നിന്ന് ലഗാന്‍, ഗാദര്‍ എന്നീ ചിത്രങ്ങളുടെ വിസിഡികള്‍ ദില്ലി പൊലീസ് റെയ്ഡ് ചെയ്ത് പിടിച്ചതിനെ തുടര്‍ന്നുളള കേസിലാണ് അമീര്‍ഖാന് സമ്മണ്‍സ് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി 10ന് കോടതിയില്‍ നേരിട്ട് ഹാജരാകാനുളള കോടതിയുത്തരവ് പാലിക്കുന്നതില്‍ അമീര്‍ ഖാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ സമ്മണ്‍സ്.
2001ലാണ് ലഗാന്‍, ഗാദര്‍ എന്നീ ചിത്രങ്ങളുടെ വീഡിയോ സിഡി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ പേരില്‍ റിസാഭ് ചൗള എന്നൊരാളിന്റെ പേരില്‍ പകര്‍പ്പവകാശ ലംഘനം ആരോപിച്ച് കേസ് ചാര്‍ജ് ചെയ്തു.
അനില്‍ മല്‍ഹോത്രയെന്നൊരാളിന്റെ പരാതിയെ തുടര്‍ന്നായിരുന്നു റെയിഡും കേസും. ഈ രണ്ടു ചിത്രങ്ങളുടെയും പകര്‍പ്പവകാശം തനിക്കാണെന്നാണ് അനിലിന്റെ അവകാശവാദം.
ഇതേ തുടര്‍ന്നാണ് ലഗാന്‍ സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ അമീര്‍ ഖാനെ സാക്ഷിയായി വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications