കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീന്‍സ്‌ കഴുകാത്തവര്‍ക്ക്‌ പിന്തുണയുമായി യുഎന്‍

  • By Staff
Google Oneindia Malayalam News

Dont wash your jeans says UNദില്ലി: ജീന്‍സ്‌ കഴുകാതെ ഉപയോഗിക്കുന്നവര്‍ക്കായൊരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ ലോകത്തിന്‌ വേണ്ടി ചെയ്യുന്നത്‌ വലിയൊരു സേവനമാണ്‌. പറയുന്നത്‌ ചില്ലറക്കാരല്ല, ഐക്യരാഷ്ട്രസഭയാണ്‌ ഈ ഉപദേശം നല്‌കുന്നത്‌.

പരിസ്ഥിതി മലിനീകരണം കുറയ്‌ക്കാന്‍ ജീന്‍സ്‌ കഴുകാതെ ഉപയോഗിക്കാനാണ്‌ യുഎന്നിന്റെ പരിസ്ഥിതി സമിതിയായ യുഎന്‍ഇപിയുടെ ഉപദേശം.

കുറഞ്ഞത്‌ മൂന്നു തവണയെങ്കിലും ജീന്‍സ്‌ ഉപയോഗിക്കണം. കഴുകുന്നെങ്കില്‍ അത്‌ തണുത്ത വെള്ളത്തില്‍. ഉണങ്ങനായി ഡ്രയര്‍ ഉപയോഗിക്കാതിരിക്കുക, അയണ്‍ ചെയ്യുന്നതും ഒഴിവാക്കുക തുടങ്ങിയവയാണ്‌ യുഎന്‍പിഎയുടെ നിര്‍ദേശങ്ങള്‍.

യുഎന്‍പിഎ പുറത്തിറക്കിയ പുതിയ ടെലിവിഷന്‍ പരസ്യത്തിലാണ്‌ ജീന്‍സ്‌ ഉപഭോക്ത്‌താക്കള്‍ക്കായുള്ള നിര്‍ദേശങ്ങളുള്ളത്‌. ലോകം നേരിടുന്ന പരിസ്ഥിത മലിനീകരണത്തില്‍ ഫാഷന്‍ ടെക്‌നോളജിയ്‌ക്ക്‌ സുപ്രധാനമായ പങ്കാണുള്ളത്‌.

ഇത്തരം പരസ്യങ്ങളിലൂടെ യുവാക്കളെ ബോധവത്‌ക്കരിയ്‌ക്കാമെന്നാണ്‌ യുഎന്‍പിഎ കണക്കു കൂട്ടുന്നത്‌. തുണി കഴുകുന്നത്‌ കുറച്ചാല്‍ ശുദ്ധജലം, വൈദ്യുതി, ഡിറ്റര്‍ജന്റ്‌ എന്നിവയുടെ ഉപയോഗം കാര്യമായി കുറയുമെന്ന്‌ യുഎന്‍പിഎ റിപ്പോര്‍ട്ട്‌ പറയുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X