കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത വര്‍ഷം മുതല്‍ പിന്‍കോഡുകള്‍ എട്ടക്കം

  • By Staff
Google Oneindia Malayalam News

ദില്ലി: അടുത്ത വര്‍ഷം മുതല്‍ നിങ്ങളുടെ പിന്‍കോഡ്‌ ഓര്‍മ്മിയ്‌ക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടിയേക്കും. എന്നാല്‍ നിങ്ങള്‍ക്കുള്ള കത്തുകള്‍ വേഗത്തില്‍ നിങ്ങളെ തേടിയെത്തും. നിലവിലുള്ള പിന്‍കോഡ്‌ സമ്പ്രദായ പരിഷ്‌ക്കാരമാണ്‌ നിങ്ങളെ ബുദ്ധിമുട്ടിലാക്കാന്‍ പോകുന്നത്‌.

രാജ്യമൊട്ടാകെയുള്ള ആറക്ക പോസ്‌റ്റ്‌ ഇന്‍ഡക്‌സ്‌ നമ്പര്‍ (പിന്‍) കോഡ്‌ എട്ടക്കമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളാരംഭിച്ചു കഴിഞ്ഞു.

അന്തര്‍ദ്ദേശീയ നിലവാരത്തിലേക്കുള്ള ഈ മാറ്റം കത്തുകള്‍ ഉള്‍പ്പടെയുള്ള തപാല്‍ ഉരുപ്പടികളുടെ നീക്കം വേഗത്തിലാക്കും. പുതിയ പരിഷ്‌ക്കാരം തപാല്‍ ജീവനക്കാരുടെ ജോലി എളുപ്പത്തിലാക്കുമെന്ന്‌ ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.

ഇപ്പോഴുള്ള പിന്‍കോഡ്‌ ഒരു വലിയ പ്രദേശത്തെ പ്രതിനിധീകരിയ്‌ക്കുന്നതാണ്‌. പുതുതായി രണ്ടക്കം കൂടി കൂട്ടി ചേര്‍ക്കുമ്പോള്‍ ചെറിയ പ്രദേശങ്ങള്‍ക്കും പ്രത്യേക പിന്‍കോഡ്‌ ഉണ്ടാകും. ഇതാണ്‌ പോസ്‌റ്റല്‍ ജീവനക്കാരുടെ ജോലി ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്നത്‌.

1941 ല്‍ ജര്‍മ്മനിയിലാണ്‌ പിന്‍കോഡ്‌ സമ്പ്രദായം നിലവില്‍ വന്നത്‌. ഇന്ത്യയില്‍ 1972 ഓഗസ്‌റ്റ്‌ 15ന്‌ ആയിരുന്നു പിന്‍കോഡ്‌ സംവിധാനം ആരംഭിച്ചത്‌. അതെ സമയം ഇപ്പോഴും ഒട്ടേറെ രാജ്യങ്ങളില്‍ പിന്‍കോഡ്‌ സമ്പ്രദായം നടപ്പാക്കിയിട്ടില്ല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X