രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിന് കൂടുതല്‍ പിന്തുണ
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‌ക്കെ കോണ്‍ഗ്രസിലെ പുത്തന്‍ താരോദയം രാഹുല്‍ ഗാന്ധിയ്‌ക്ക് പാര്‍ട്ടിയില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും കൂടുതല്‍ പിന്തുണ.
അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാനവ വിഭവശേഷി വികസന മന്ത്രിയുമായി അര്‍ജ്ജുന്‍ സിങ്ങ് പറഞ്ഞു.
രാഹുലിന് പിതാവായ രാജീവ് ഗാന്ധിയുടെ എല്ലാ ഗുണവുമുണ്ട്. കൂടാതെ രാജ്യത്തിനകത്തു നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ രാഹുല്‍ ശ്രമിക്കുന്നുണ്ട്‌്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് യുപിഎ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
സിങ്ങിനു പിന്നാലെ രാഹുലിന് പിന്തുണയുമായെത്തിയിരിക്കുന്നത് യുപിഎയിലെ പ്രധാന ഘടകകക്ഷിയായ ഡിഎംകെയാണ്. രാഹുല്‍ പ്രധാനമന്ത്രി സ്ഥാര്‍ഥിയാണെങ്കില്‍ യുപിഎ ഭരണത്തില്‍ തിരിച്ചു വരുമെന്ന് ഡിഎംകെ നേതാവ് കരുണാനിധി പറഞ്ഞു.
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംവരണം നടപ്പാക്കി കൊണ്ടുള്ള കോടതി വിധി തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
ഈയിടെ നടത്തിയ കേന്ദ്ര മന്ത്രിസഭ വികസനത്തില്‍ രാഹുലിനെ ഒഴിവാക്കിയത് തന്ത്രമായേ കരുതാനാകൂ. ഇതിലൂടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തിക്കാണിയ്‌ക്കാനുള്ള നീക്കങ്ങള്‍ക്ക് പാര്‍ട്ടിയ്‌ക്കകത്തു നിന്നും പുറത്തു നിന്നും സ്വീകാര്യത ലഭിയ്‌ക്കുമെന്ന് കരുതപ്പെടുന്നു. നേരത്തെ എന്‍സിപിയും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications