സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നു
തിരുവനന്തപുരം: വേനല്‍മഴക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്ര സഹായം നേടുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ചൊവ്വാഴ്‌ച പ്രധാനമന്ത്രിയെ കാണും.
വിളനാശം നേരിടാന്‍ കൂടുതല്‍ ധനസഹായം, വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന നിവേദനം സംഘം പ്രധാനമന്ത്രിയ്‌ക്ക് നല്‌കും.
വൈകിട്ട് അഞ്ചു മണിയ്‌ക്ക് നടക്കുന്ന കൂടിക്കാഴ്‌ചയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എം. വിജയകുമാര്‍, സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, കെ.പി രാജേന്ദ്രന്‍, മോന്‍സ് ജോസഫ്, എന്‍.കെ പ്രേമചന്ദ്രന്‍, എം.എല്‍എമാരായ കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമുണ്ടാകും.
റേഷന്‍ അരി വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു മുമ്പും പ്രധാനമന്ത്രിയെ നേരില്‍കണ്ടിട്ടും പ്രത്യേക ഗുണമൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത്തവണത്തെ വേനല്‍മഴയില്‍ സംസ്ഥാനത്ത് 1450 കോടി രൂപയുടെ കൃഷി നാശമുണ്ടായെന്ന് റവന്യൂ മന്ത്രഇ കെ.പി രാജേന്ദ്രന്‍ ദില്ലിയിലേക്ക് പുറപ്പെടുന്നതിനു മുന്പ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications