ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
കാസര്‍കോട്: കാസര്‍കോട്ട് ബിജെപി പ്രവര്‍ത്തകന്‍ അക്രമികളുടെ കുത്തേറ്റു മരിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപാണ് (24) മരിച്ചത്.
തിങ്കളാഴ്‌ച വൈകിട്ട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചാണ് സന്ദീപിന് കുത്തേറ്റത്.
പ്രദേശത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് സന്ദീപിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച വൈകീട്ട് ആറു വരെ കാസര്‍കോട് താലൂക്കില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications