അവഗണനയ്ക്കെതിരെ കെ മുരളീധരന്‍
കോഴിക്കോട് : വേനല്‍ മഴക്കെടുതിയ്ക്കുളള കേന്ദ്രസഹായം തേടി ദില്ലിയില്‍ പോകുന്ന സര്‍വകക്ഷി സംഘത്തില്‍ എന്‍സിപിയെ ഉള്‍പ്പെടുത്താത്തതിനെതിരെ കെ മുരളീധരന്‍.
കോണ്‍ഗ്രസിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് എന്‍സിപിയെ അവഗണിച്ചതെന്ന് മുരളീധരന്‍ ആരോപിച്ചു. സര്‍വകക്ഷി സംഘത്തിന് ഏത് മാനദണ്ഡപ്രകാരമാണ് രൂപം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച പാര്‍ട്ടിയാണ് എന്‍സിപി. പാര്‍ട്ടിക്ക് നിയമസഭയില്‍ പ്രാതിനിധ്യമുണ്ട്. വേനല്‍ മഴയില്‍ ഏറ്റവും നാശം നേരിട്ട കുട്ടനാട്ടിലെ എംഎല്‍എയും എന്‍സിപിക്കാരനാണ്.
ഇതൊന്നും പരിഗണിക്കാതെ സര്‍വകക്ഷി സംഘം ഉണ്ടാക്കിയത് മറ്റാരെയോ തൃപ്തിപ്പെടുത്താനാണെന്നാണ് മുരളീധരന്റെ ആരോപണം.
പി സി ജോര്‍ജിന്റെ പാര്‍ട്ടിയെ സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താത്തിനെയും മുരളീധരന്‍ വിമര്‍ശിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications