ശബരിമല അതോറിറ്റിക്കു കീഴിലാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: തിരുപ്പതി ക്ഷേത്രഭരണമാതൃകയില്‍ ശബരിമലയെ പ്രത്യേത അതോറിറ്റിയുടെ കീഴിലാക്കാന്‍ ദേവസ്വം സ്പെഷ്യല്‍ കമ്മിഷണര്‍ കെ.ജയകുമാര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ദേവസ്വംബോര്‍ഡിന്റെ കീഴിലായിരിക്കും അതോറിറ്റി പ്രവര്‍ത്തിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പത് മുതല്‍ 11 അംഗങ്ങള്‍ വരെ അതോറിറ്റിയിലുണ്ടാകാമെന്നാണ് ശുപാര്‍ശ. മൂന്ന് അംഗങ്ങള്‍ ബോര്‍ഡ് മെമ്പര്‍മാരായിരിക്കണം. അതോറിറ്റിയുടെ കീഴില്‍ ട്രസ്റ്റുകളുണ്ടാക്കി ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടണങ്ങണമെന്നും ശിപാര്‍ശയുണ്ട്.
അതിനിടെ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിയമസെക്രട്ടറി ശുപാര്‍ശ ചെയ്തു. ക്ഷേത്രഭരണം സര്‍ക്കാരോ പൊതുട്രസ്റ്റോ ഏറ്റടുക്കണമെന്ന 2007 ഡിസംബര്‍ 18 ലെ തിരുവനന്തപുരം സബ് കോടതി വിധി നടത്തിപ്പുമായി ബന്ധപ്പെട്ടാണ് നിയമസെക്രട്ടറിയുടെ ശിപാര്‍ശ. ഇപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രഭരണം.












Click it and Unblock the Notifications