Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹായം ലഭിക്കുമെന്ന് ഉറപ്പില്ല

ദില്ലി: മഴക്കെടുതി നേരിടാനും ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാനും കേന്ദ്രം സഹായം നല്‍കണമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍, കൃഷിമന്ത്രി ശരദ്‌ പവാര്‍ എന്നിവരെ കണ്ടു സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടു. എന്നാല്‍ സഹായം ലഭിക്കുമെന്ന ഉറപ്പൊന്നും ഇവരില്‍ നിന്നും ലഭിച്ചില്ല.

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എം. വിജയകുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, സി. ദിവാകരന്‍, കെ.പി. രാജേന്ദ്രന്‍, മാത്യു ടി. തോമസ്‌, മുല്ലക്കര രത്നാകരന്‍, മോന്‍സ്‌ ജോസഫ്‌, കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ കെ.എം. മാണി, മുസ്‌ലിം ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

എല്ലാ കാര്യങ്ങളും കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിദുരന്ത നിവാരണത്തിന് ഫണ്ട് അനുവദിക്കുന്ന കാര്യത്തിലുള്ള മാനദണ്ഡങ്ങള്‍ കേരളത്തിന് ബാധകമാക്കരുതെന്നാണ് സംഘം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതുപ്രകാരം സഹായം നിശ്ചയിച്ചാല്‍ കേരളത്തിന് ലഭിക്കുന്ന തുക വളരെ കുറവായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്നും സര്‍വകക്ഷി സംഘത്തിന് ഉറപ്പൊന്നും ലഭിച്ചില്ല.

കൂടുതല്‍ അരി ലഭിക്കണമെന്ന ആവശ്യത്തിനും പരിഗണന ലഭിച്ചില്ല. റേഷന്‍ വിതരണത്തിന്‌ അരി തികയുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു പൊതുവിപണിയില്‍ നിന്നു വാങ്ങി കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്കു നല്‍കാമെന്നായിരുന്നു ന്നു കൃഷിമന്ത്രി ശരത് പവാര്‍ സര്‍വകക്ഷി സംഘത്തിനു നല്‍കിയ ഉപദേശിച്ചു. എന്നാല്‍ പൊതുവിപണിയില്‍നിന്ന്‌ അരി വാങ്ങാന്‍ പണം നല്‍കാന്‍ കേന്ദ്രം തയ്യാറല്ല,

1840 കോടിയുടെ കുട്ടനാട് പാക്കേജ് ഉടന്‍ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് കഴിഞ്ഞ മഴയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കുട്ടനാട് മേഖലയിലാണ്. എന്നാല്‍ പാക്കേജിന്റെ കാര്യം വിവിധ മന്ത്രാലയങ്ങളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നാണ് പ്രധാനമന്ത്രിയില്‍ നിന്നും സംഘത്തിന് ലഭിച്ച മറുപടി.

തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച്‌ സ്ഥാപിക്കണമെന്നും കൊച്ചി മെട്രോയുടെ നിര്‍മാണത്തിനു തടസ്സങ്ങള്‍ നീക്കണമെന്നും പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+