ബസ് കനാലിലേക്ക് മറിഞ്ഞ് 42 മരണം
ദില്ലി: ഗുജറാത്തിലെ വഡോദരയില്‍ കനാലിലേക്ക് ബസ് മറിഞ്ഞ് 42 പേര്‍ മരിച്ചു. മരിച്ചവരില്‍ മിക്കവരും സ്കൂള്‍ കുട്ടികളാണ്.
വഡോദരയ്ക്ക് സമീപം ബോദലിയിലാണ് ബുധനാഴ്ച രാവിലെ ആറരയോടെ അപകടമുണ്ടാത്. നര്‍മദാ നദിയിലെ കനാനിലേക്ക് മറിഞ്ഞ ഗുജറാത്ത് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ 60 സ്കൂള്‍ കുട്ടികളും അധ്യാപകരുമാണുണ്ടായിരുന്നത്. ഒരു പാലത്തില്‍ വച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബസ് അറുപത് അടി താഴ്ചയുള്ള കനാലിലേക്ക് മറിയുകയായിരുന്നു.
എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക പരീക്ഷയെഴുതാന്‍ പോവുകയായിരുന്നു. നാല് കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 42 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. സര്‍ദാര്‍ സരോവര്‍ ഡാമിലൂടെ കനാലിലേക്ക് വെള്ളം തുറന്നുവിട്ടത് സുരക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിച്ചു.












Click it and Unblock the Notifications