എന്റെ പാപങ്ങള്‍ കഴുകപ്പെട്ടു: നളിനി
കോയമ്പത്തൂര്‍ : ജയിലില്‍ വന്ന് പ്രിയങ്ക തന്നെ കണ്ടതോടെ തന്റെ പാപങ്ങള്‍ കഴുകപ്പെട്ടുവെന്ന് നളിനി. പ്രിയങ്കാ വാദ്ര മാര്‍ച്ച് 19ന് വെല്ലൂര്‍ ജയിലില്‍ വച്ച് തന്നെ കണ്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഇളയ സഹോദരന്‍ പി.എസ്.ഭാഗ്യനാഥനോടാണ് നളിനി ഇങ്ങനെ പറഞ്ഞത്.
ജയിലില്‍ വന്ന് തന്നെ കണ്ടതോടെ പ്രിയങ്ക തന്നോട് ക്ഷമിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ പ്രിയങ്കയോട് കടപ്പെട്ടിരിക്കും- നളിനി ഭാഗ്യനാഥനോട് പറഞ്ഞു.
പ്രിയങ്ക കാണിച്ച വിശാലമനസ്കത തന്നെ അത്ഭുതപ്പെടുത്തിയെന്ന് നളിനി പറഞ്ഞതായി ഭാഗ്യനാഥന്‍ വെളിപ്പെടുത്തി. തനിക്കെന്നും രാജീവ് ഗാന്ധിയുടെ കുടുംബത്തോട് ബഹുമാനമുണ്ടായിരുന്നെന്നും ഇപ്പോള്‍ അത് വര്‍ദ്ധിച്ചെന്നുമായിരുന്നു നളിനിയുടെ വാക്കുകള്‍.
നളിനി മാനസികമായി സംഘര്‍ഷത്തിലായിരുന്നുവെന്നും എന്നാല്‍ പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അവള്‍ ഏറെ ഉല്ലാസവതിയായെന്നും ഭാഗ്യനാഥന്‍ പറഞ്ഞു.
രാജീവിഗാന്ധി വധക്കേസില്‍ നളിനി നിരപരാധിയാണെന്നും അവള്‍ ചെയ്ത ഒരേയൊരു കുറ്റം കൊല നടന്ന സ്ഥലത്ത് പോയിയെന്നതു മാത്രമാണെന്നും ഭാഗ്യനാഥന്‍ വ്യക്തമാക്കി.
രാജീവ്ഗാന്ധി വധക്കേസില്‍ ഭാഗ്യനാഥനെയും പ്രതിയാക്കിയിരുന്നെങ്കിലും നിരപരാധിയാണെന്നു കണ്ട് വെറുതെവിടുകയായിരുന്നു. ജയിലില്‍ നിന്നിറങ്ങിയതിനു ശേഷം ഭാഗ്യനാഥന്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും സൈക്കോതെറാപ്പിയില്‍ എംഎസുമെടുത്തു. ഇപ്പോള്‍ കുട്ടികള്‍ക്കു മയക്കുമരുന്നിന് അടിമകളായവര്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്ന ഒരു സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications