സച്ചിന്‍ ദീപശിഖയേന്തില്ല
ദില്ലി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒളിമ്പിക് ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കില്ലെന്ന് ഒരു ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
നാഭിയിലുള്ള പരിക്കാണ് ദീപശിഖാ പ്രയാണത്തില്‍ നിന്നും പങ്കെടുക്കുന്നതില്‍ നിന്നും സച്ചിന്‍ പിന്മാറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സച്ചിന്‍ ഈ തീരുമാനമെടുത്തത് സുരക്ഷയെ കുറിച്ചുള്ള ആശങ്ക കാരണമാണെന്ന് കരുതപ്പെടുന്നു.
ദീപശിഖാ റാലിയില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കാനാവില്ലെന്ന് ബോളിവുഡ് താരം സോഹാ അലി ഖാന്‍ കഴിഞ്ഞ ദിവസം അറിയിച്ചതിനു പിന്നാലെയാണ് സച്ചിനും പിന്മാറുന്നത്.
ബുധനാഴ്ചയാണ് ദീപശിഖ ഇസ്ലാമബാദില്‍ നിന്നും ദില്ലിയിലെത്തുന്നത്. ഏപ്രില്‍ 17നാണ് ദില്ലിയിലെ ദീപശിഖാ പ്രയാണം. ലണ്ടനിലും പാരീസിലും സാന്‍ഫ്രാന്‍സിസ്കോയിലും തിബത്തുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രയാണത്തിന് തടസങ്ങള്‍ നേരിടേണ്ടിവന്നിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications