വിധവയെ ബലാത്സംഗം ചെയ്ത് തീവച്ചു
കിഷന്‍ഗഞ്ജ്: മുപ്പത്തഞ്ചുകാരിയായ വിധവയെ ബലാത്സംഗം ചെയ്തതിനു ശേഷം തീവച്ചുകൊല്ലാന്‍ ശ്രമിച്ചു. ഒരു ആര്‍ജെഡി നേതാവാണ് ഇത് ചെയ്തതെന്നാണ് ആരോപണം.
പശ്ചിമബംഗാളിലെ കിഷന്‍ഗഞ്ജിലാണ് സംഭവം. 90 ശതമാനം പൊള്ളലേറ്റ സ്ത്രീ ആശുപത്രിയില്‍ മരണവുമായി മല്ലിടുകയാണ്. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താക്കൂര്‍ഗഞ്ജ് നഗര്‍ പരിഷത്ത് പ്രസിഡന്റും ആര്‍ജെഡിയുടെ പ്രാദേശിക നേതാവുമായ നവീന്‍ യാദവും സഹായി സുനില്‍ യാദവുമാണ് കൃത്യം ചെയ്തതെന്ന് സ്ത്രീ മൊഴി നല്‍കി.
വിധവയെ ബലാത്സംഗം ചെയ്ത ഇരുവരും അവര്‍ പ്രതിഷേധിച്ചപ്പോള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീവയ്ക്കുകയായിരുന്നു. വിധവയുമായി നവീനിന് കഴിഞ്ഞ അഞ്ചു വര്‍ഷമായി അവിഹിത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications