സിപിഎം നേതാക്കള്‍ വിവാഹത്തിരക്കില്‍
തിരുവനന്തപുരം : സിപിഎം സംസ്ഥാന നേതാക്കള്‍ മക്കളുടെ വിവാഹത്തിരക്കില്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മകള്‍ വീണയുടെ വിവാഹം മെയ് 10നാണ്.
സംസ്ഥാന കമ്മിറ്റി അംഗവും സഹകരണ മന്ത്രിയുമായ ജി സുധാകരന്റെ മകന്‍ നവനീത് ഏപ്രില്‍ 23ന് വിവാഹിതനാകും.
ആഭ്യന്തര മന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഇക്കഴിഞ്ഞ ഏപ്രില്‍ 13നാണ് വിവാഹിതനായത്.
ശ്രീകാര്യം സ്വദേശി ഡി മോഹന്‍ലാലിന്റെയും ശശികലയുടെയും മകന്‍ സുനീഷാണ് പിണറായി വിജയന്റെ മകളുടെ പ്രതിശ്രുത വരന്‍. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് കല്യാണം.
പോത്തന്‍കോട് സ്വദേശി ബാലചന്ദ്രന്‍ നായരുടെയും ഗീതയുടെയും മകള്‍ പാര്‍വതിയാണ് നവനീതിനിന്റെ വധുവാകുന്നത്.












Click it and Unblock the Notifications