അല്ലാഡി വധം : കൊലയാളികള്‍ക്ക് വധശിക്ഷ
തിരുവനെല്‍വേലി : മുന്‍ നിയമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന അല്ലാഡി അരുണയെയും സുഹൃത്ത് പൊന്‍രാജയെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ക്ക് വധ ശിക്ഷ.
എസ് ബാലമുരുഗന്‍, അഴഗര്‍ എന്നിവരെയാണ് തിരുനെല്‍വേലി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ ഭാസ്കരന്‍ മരിക്കും വരെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. ആറുപേരെ കോടതി കുറ്റവിമുക്തരാക്കി. മറ്റൊരു പ്രതി വേല്‍ദുരൈയ്ക്ക് മൂന്നുവര്‍ഷത്തെ കഠിനതടവ് വിധിച്ചു.
2004 ഡിസംബര്‍ 31നാണ് അല്ലാഡി അരുണ എന്ന വി അരുണാചലത്തെയും സുഹൃത്തിനെയും പ്രഭാത സവാരിക്കിടെ വെട്ടിക്കൊന്നത്. തിരുനെല്‍വേലി തെങ്കാശി ഹൈവേയിലെ പുതുപ്പട്ടി എന്ന സ്ഥലത്തു വെച്ചായിരുന്നു സംഭവം.
പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി വിധിന്യായത്തില്‍ പറയുന്നു.
അരുണയെ കൊല്ലാന്‍ രാജാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എസ് എ രാജ വാടകക്കൊലയാളികളെ ചുമതലപ്പെടുത്തിയെന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. വെറുതേ വിട്ട ആറുപേരില്‍ എസ് എ രാജയും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications