ഒളിമ്പിക് ദീപശിഖ ഇന്ത്യയില്‍
ദില്ലി : ടിബറ്റ് പ്രക്ഷോഭകാരികളുടെ കടുത്ത പ്രതിഷേധത്തിനിടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെ ഒളിമ്പിക് ദീപശിഖ ഇന്ത്യയിലെത്തി.
ദില്ലിയിലെ ലാ മെറിഡിയല്‍ ഹോട്ടലിലാണ് ദീപശിഖ സൂക്ഷിച്ചിരിക്കുന്നത്. ദീപശിഖയെത്തിയതറിഞ്ഞ് ഹോട്ടലിനു മുന്നില്‍ ടിബറ്റ് പ്രക്ഷോഭകാരികള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ചൈനയ്ക്കെതിരെ മുദ്രാവാക്യം മുഴക്കിയെത്തിയ പ്രക്ഷോഭകരെ പൊലീസ് നേരിട്ടു.
വൈകുന്നേരം 5.30ന് ദീപശിഖാ റാലി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ റാലിയ്ക്ക് സമാന്തരമായി പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ ടിബറ്റ് അനുകൂലികളും തീരുമാനിച്ചിട്ടുണ്ട്. ദീപശിഖാ റാലിയോട് അനുബന്ധിച്ച് അക്രമങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആരൊക്കെയാണ് ദീപശിഖയേന്തുന്നത് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. റാലിക്ക് എത്തില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications