കൊക്ക കോളയ്ക്ക് സുപ്രിം കോടതി നോട്ടീസ്
ദില്ലി : മേലുദ്യോഗസ്ഥന്മാരില്‍ നിന്നും പീഡനവും ലിംഗ വിവേചനവും അനുഭവിച്ചതായി ആരോപിച്ച് മുന്‍ ജീവനക്കാരി നല്‍കിയ പരാതിയെ തുടര്‍ന്ന് കൊക്ക കോളയ്ക്ക് സുപ്രിം കോടതി നോട്ടീസയച്ചു.
കൊക്ക കോള ഇന്ത്യയുടെ അസിസ്റ്റന്റ് ലീഗല്‍ കൗണ്‍സല്‍ ആയി ജോലി ചെയ്തിരുന്ന പായല്‍ ചൗളയുടെ പരാതിയിന്മേലാണ് കോടതിയുടെ നോട്ടീസ്. യുഎസിലെ കൊക്ക കോള കമ്പനിയ്ക്കും ഇന്ത്യയിലെ വിഭാഗത്തിനും നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് ബി എന്‍ അഗര്‍വാള്‍ ഉത്തരവിട്ടു.
ഗര്‍ഭിണിയായിരിക്കവെ തൊഴില്‍ സ്ഥലത്തു വെച്ച് മേലുദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പായല്‍ ചൗളയുടെ പരാതി. തന്റെ ജോലിയെ മനപ്പൂര്‍വം വിലയിടിച്ചു കാണിക്കുകയും പുരുഷന്മാരായ സഹപ്രവര്‍ത്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത് ജോലി ഉപേക്ഷിക്കാന്‍ തന്നെ നിര്‍ബന്ധിതയാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
കമ്പനി നിയമപ്രകാരമുളള ആനുകൂല്യങ്ങള്‍ക്ക് പുറമെ കൊക്ക കോള നിരുപാധികം മാപ്പു പറയണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.












Click it and Unblock the Notifications