പയ്യന്നൂരില്‍ സിനിമാ പഠന ക്യാമ്പ്
തിരുവനന്തപുരം : സിനിമ ആസ്വദിക്കാന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രാപ്തരാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍.
നല്ല സിനിമകള്‍ ആസ്വദിക്കുന്നതിനുളള പരിശീലനം നല്‍കുന്നതിനായി കുട്ടികള്‍ക്കുവേണ്ടി പയ്യന്നൂരില്‍ ഏപ്രില്‍ 19 മുതല്‍ 23 വരെ നീണ്ടു നില്‍ക്കുന്ന പഠന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പയ്യന്നൂരിലെ ഒ പെന്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുമായി സഹകരിച്ചാണ് പഠനക്യാമ്പ് സംഘടിപ്പിക്കുന്നത്.
സ്വന്തമായി ചലച്ചിത്രം നിര്‍മ്മിക്കുന്നതിന് സ്ക്കൂളുകളിലെ ഫിലിം ക്ലബുകള്‍ക്ക് അക്കാദമി സഹായം ചെയ്യുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളാണ് പഠനക്യാമ്പില്‍ പങ്കെടുക്കുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്.
ഏപ്രില്‍ 19ന് വൈകുന്നേരം പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ആരോഗ്യ മന്ത്രി പി കെ ശ്രീമതി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സിനിമാ നിരൂപകന്‍ സി എസ് വെങ്കിടേശ്വരനാണ് ക്യാമ്പ് ഡയറക്ടര്‍.












Click it and Unblock the Notifications