മെട്രോ റെയില്‍ റൂട്ടില്‍ മാറ്റമില്ല
തിരുവനന്തപുരം : കൊച്ചി മെട്രോ റെയില്‍ നിശ്ചിത റൂട്ടില്‍ തന്നെ നിര്‍മ്മിക്കുമെന്ന് മന്ത്രി എം വിജയകുമാര്‍.
മെട്രോ റെയില്‍ അലൈന്‍മെന്റിനെക്കുറിച്ച് ഉയര്‍ന്ന പരാതി ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. നിശ്ചയിച്ച റൂട്ടില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നാണ് അവരുടെ റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം.
കൊച്ചിയിലെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം പദ്ധതി ആരംഭിക്കേണ്ടതുണ്ട്. ഇനിയും വൈകിയാല്‍ നിര്‍മ്മാണ ചെലവ് വല്ലാതെ ഉയരും. 2000 കോടി രൂപയുടെ പദ്ധതി ഇപ്പോള്‍ 3034 കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്.
പദ്ധതിയ്ക്ക് എത്രയും വേഗം അനുമതി നല്‍കണമെന്ന് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications