ആണവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഇന്ത്യ
മുംബെ : ആണവ വൈദ്യുത നിലയങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യയുടെ ആദ്യ റിപ്പോര്‍ട്ട് വിയന്നയില്‍ നടക്കുന്ന ന്യൂക്ലിയര്‍ സേഫ്റ്റി കണ്‍വെന്‍ഷനില്‍ (സിഎന്‍എസ്) അവതരിപ്പിച്ചു.
ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എസ് കെ ശര്‍മ്മയാണ് 206 പേജുളള റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഏപ്രില്‍ 14ന് ആരംഭിച്ച കണ്‍വെന്‍ഷനിലെ ഒരു പൂര്‍ണ ദിവസം ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയ്ക്കായി ചെലവിട്ടുവെന്ന് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറി ഓംപാല്‍ സിംഗ് പറഞ്ഞു.
ആണവ നിലയങ്ങളുടെ സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഇന്ത്യ അംഗീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികളുമായി ഇക്കാര്യത്തില്‍ സഹകരിക്കാനുളള ഇന്ത്യയുടെ പൂര്‍ണ സന്നദ്ധതയും കണ്‍വെന്‍ഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭൗമോപരിതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആണവ നിലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് അംഗരാഷ്ട്രങ്ങളെ സജ്ജമാക്കുന്നതിനാണ് സിഎന്‍എസ് നിലവില്‍ വന്നത്. ഇന്ത്യ 1994ല്‍ സിഎന്‍എസില്‍ ഒപ്പു വെച്ചു.












Click it and Unblock the Notifications