ലാഭം, ലാഭം, ഗൂഗിള്‍ മുന്നോട്ട്
വാഷിംഗ്ടണ്‍ : അമേരിക്കയിലെ സാമ്പത്തിക മാന്ദ്യമൊന്നും തങ്ങള്‍ക്ക് പ്രശ്നമല്ലെന്ന് തെളിയിച്ച് ലാഭത്തിനു മേല്‍ ലാഭം നേടി ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ മുന്നേറുന്നു.
ആദ്യപാദത്തില്‍ 30 ശതമാനം ലാഭ വര്‍ധന തങ്ങള്‍ നേടിയെന്ന് കമ്പനി വെളിപ്പെടുത്തുന്നു. സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറമുളള ലാഭമാണിത്. മാര്‍ച്ച് 31ന് അവസാനിച്ച ആദ്യപാദത്തില്‍ ഗൂഗിള്‍ നേടിയ ലാഭം 1.31 ബില്യണ്‍ ഡോളറാണ്. 2007ല്‍ ഈ ഘട്ടത്തില്‍ ഇത് ഒരു ബില്യണ്‍ ഡോളറായിരുന്നു.
ഗൂഗിളിന്റെ ലാഭ കണക്ക് പുറത്തു വന്നയുടനെ ഓഹരി വിലയില്‍ 11 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.
അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം ഗൂഗിളിന്റെ പരസ്യ വരുമാനത്തെ ബാധിക്കുമെന്ന് വിലയിരുത്തിയ സാമ്പത്തിക നിരീക്ഷകര്‍ക്ക് ഈ കണക്ക് തിരിച്ചടിയാണ്.
കമ്പനി നല്‍കുന്ന സേവനങ്ങളില്‍ നൂറു ശതമാനം മെച്ചപ്പെടുത്തല്‍ പ്രതീക്ഷിക്കാമെന്ന് ഗൂഗിള്‍ സ്ഥാപകരില്‍ ഒരാളായ സെര്‍ജി ബിന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications