അമ്പത് രൂപയെ ചൊല്ലി തര്‍ക്കം; എഞ്ചിനീയറെ ചുട്ടുകൊന്നു
പാനിപ്പത്ത് : അമ്പത് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എഞ്ചിനീയറെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു. ഹരിയാനയിലെ സമല്‍ക്കയിലാണ് സംഭവം.
ഗാസിയാബാദില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അജിത്ത് തന്റെ ഗ്രാമമായ സല്‍വാനിലേക്ക് മടങ്ങുകയായിരുന്നു. ബല്‍ഗഡ് ചൗക്കില്‍ നിന്നും അജിത്തിന് ഒരു ട്രക്കില്‍ ലിഫ്റ്റ് ലഭിച്ചു. ട്രക്കിലുണ്ടായിരുന്നവര്‍ക്ക് അമ്പത് രൂപ നല്‍കാമെന്ന് പറഞ്ഞാണ് അജിത്ത് ട്രക്കില്‍ കയറിയത്.
എന്നാല്‍ പിന്നീട് ഡ്രൈവര്‍മാര്‍ നൂറ് രൂപ വേണമെന്ന് അജിത്തിനോട് ആവശ്യപ്പെട്ടു. തര്‍ക്കം മൂത്തപ്പോള്‍ ട്രക്കിലുണ്ടായിരുന്നവര്‍ അജിത്തിനെ മര്‍ദ്ദിച്ചു. അജിത്ത് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എതിരാളികള്‍ അജിത്തിനെ ഓടിച്ചിട്ട് പിടിച്ച് മണ്ണെണ്ണയാഴിച്ച് തീ വയ്ക്കുകയായിരുന്നു.
അതിലൂടെ കടന്നുപോയ ഒരു വാഹനത്തിലുണ്ടായിരുന്നവര്‍ അജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജിത്തിന് 90 ശതമാനം പൊള്ളലേറ്റിരുന്നു.












Click it and Unblock the Notifications