ഇരുപത്തിനാലുകാരി പുട്ടിന് ജീവിതസഖി
മോസ്കോ: ഫ്രഞ്ച് പ്രസിഡന്റ് നികോളാസ് സര്‍കോസിയുടെ വഴിയേയാണോ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനും? അമ്പത്തഞ്ചുകാരനായ പുട്ടിന്‍ ഇരുപത്തിനാലുകാരിയായ ഒരു ജിംനാസ്റ്റിനെ വിവാഹം ചെയ്യാനൊരുങ്ങുകയാണ്.
റഷ്യന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം ജൂണ്‍ മധ്യത്തോടെ പുട്ടിന്‍ ജിംനാസ്റ്റ് അലിന കബേവയെ വിവാഹം ചെയ്യാന്‍ തീരുമനിച്ചിരിക്കുകയാണെന്ന് ബ്രിട്ടനിലെ ഡെയിലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോള്‍ പാര്‍ലമെന്റ് അംഗം കൂടിയായ അലിന റഷ്യയിലെ പ്രശസ്ത ജിംനാസ്റ്റാണ്. ഒരു ആക്ഷന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള അലിന മോഡലായി ഫോട്ടോകള്‍ക്ക് പോസ് ചെയ്തിട്ടുമുണ്ട്.
ഇപ്പോഴത്തെ ഭാര്യ അമ്പതുകാരിയായ ലുദ്മില്ലയുമായി വേര്‍പിരിയുന്നത് പുട്ടിന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതായി രണ്ടു മാസം മുമ്പു തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications