ചേകന്നൂര്‍ : സാക്ഷികളുടെ സ്വത്ത് കണ്ടുകെട്ടും
കൊച്ചി : ചേകന്നൂര്‍ മൗലവി കൊലക്കേസില്‍ വിദേശത്തുളള സാക്ഷികളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാനുളള സിബിഐ കോടതി ഉത്തരവിന് ഹൈക്കോടതിയുടെ പിന്തുണ.
സിബിഐ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെയും സാക്ഷികളുടെയും ആവശ്യം ഹൈക്കോടതി തളളി. വിചാരണ കോടതി മുമ്പാകെ ഹാജരായി തെളിവു നല്‍കാന്‍ സാക്ഷികള്‍ തയ്യാറാണോ എന്ന കാര്യം വ്യക്തമാക്കാനും ഹൈക്കോടതി അഭിഭാഷകന് നിര്‍ദ്ദേശം നല്‍കി.
കോടതിയില്‍ ഹാജരാകാത്ത സാക്ഷികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ക്രിമിനല്‍ നടപടിക്രമത്തില്‍ വ്യവസ്ഥയില്ലെന്നാണ് സാക്ഷികളും പ്രതികളും വാദിച്ചത്. അതിനാല്‍ വിചാരണക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഈ വാദമാണ് കോടതി തളളിക്കളഞ്ഞത്. വിചാരണ നടപടികള്‍ വൈകിക്കാനാണ് സാക്ഷികളും പ്രതികളും ശ്രമിക്കുന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications