Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് കൊലക്കളം

കാസര്‍കോട്: കാസര്‍കോട് കണ്ണൂരിലെ സംഘര്‍ഷം അടങ്ങിയപ്പോള്‍ കാസര്‍കോട് കൊലപാതക പരമ്പര. കുഡ്ലു അടുക്കത്ത് ബയല്‍ ഫിറോസിയ മന്‍സിലിലെ ചൂരി അബ്ദുള്ളയുടെ മകന്‍ സി.എം മുഹമ്മദ് കുഞ്ഞി (55) കുത്തേറ്റ് മരിച്ചതോടെ ആകെ മരണം നാലായി.

കഴിഞ്ഞ ദിവസം കോടതി പരിസരത്തു വെച്ച് സുഹാസ് (36) എന്ന അഭിഭാഷകനെ വൈകുന്നേരം അഞ്ചു മണിയോടെ അക്രമികള്‍ വെട്ടിക്കൊന്നിരുന്നു. മൂന്നു ദിവസത്തിനുളളില്‍ കൊലപാതകം നാലു കൊലപാതകമായതോടെ ജില്ലയില്‍ ഭീതി പടരുകയാണ്.

ബുധനാഴ്ച നടന്ന കൊലപാതകത്തിന്റെ പ്രതികാരമാണ് സുഹാസിന്റെ കൊലയെന്ന് സംശയിക്കുന്നു. ഭാര്യയും നാലര വയസുകാരന്‍ മകനുമുണ്ട് സുഹാസിന്.

സുഹാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് മുഹമ്മദ് കുഞ്ഞി കുത്തേറ്റ് മരിച്ചത്. മറ്റിടങ്ങളില്‍ അഞ്ചോളം പേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

വിആര്‍എല്‍ ഓഫീസിനു സമീപത്തു വെച്ചാണ് സുഹാസിനെ അക്രമികള്‍ വെട്ടിയത്. ഉടന്‍ തന്നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകങ്ങളെ തുടര്‍ന്ന് കാസര്‍കോട് ടൗണില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലത്ത് നാലോ അതിലധികമോ ആളുകള്‍ കൂടി നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. വര്‍ഗീയ വിരോധമാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് ഉന്നത അധികാരികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബിജെപി പ്രവര്‍ത്തകനായ സന്ദീപ് കാസര്‍കോട് ബസ്റ്റാന്റ് പരിസരത്ത് വെച്ച് വെട്ടേറ്റ് മരിച്ചതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്. സന്ദീപിനെ വെട്ടിയ സ്ഥലത്തു വെച്ച് പിറ്റേന്ന് മുഹമ്മദ് ഫിനാന്‍ എന്ന യുവാവിനെയും അക്രമികള്‍ വെട്ടിക്കൊന്നു.

ഇതിനു പകരം വീട്ടാന്‍ സുഹാസിനെ ഇരയായി തിരഞ്ഞെടുത്തതാണെന്ന് കരുതുന്നു. സുഹാസിന്റെ കൊ

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് ഈ സംഘര്‍ഷം വ്യാപിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+