വികാരീവികാരത്തിനെതിരെ മാര്‍പ്പാപ്പ
വാഷിംഗ്ടണ്‍ : അമേരിക്കയിലെ കത്തോലിക്കാ സഭയ്ക്ക് ധാര്‍മ്മികാധഃപതനത്തിന്റെ പേരില്‍ മാര്‍പാപ്പയുടെ ശാസന.
അമേരിക്കയിലെ കത്തോലിക്കാ സഭയിലെ പുരോഹിതന്മാര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന വിവാദമാണ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനെ ക്രുദ്ധനാക്കിയത്. പൊതുവേദിയില്‍ നടന്ന കുര്‍ബാനയ്ക്കിടയിലാണ് സഭയെ മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചത്.
ആരോഗ്യകരമായ കുടുംബാന്തരീക്ഷത്തില്‍ വളരുന്നതിന് കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധാര്‍മ്മികയുടെ അധഃപതനവും ലൈംഗികതയുടെ അതിപ്രസരവുമാണ് കുടുംബങ്ങളില്‍ കാണുന്നത്. ഇത് കുട്ടികളുടെ സ്വച്ഛമായ വളര്‍ച്ചയെ തടയുന്നു.
കത്തോലിക്ക സഭയിലെ പുരോഹിതന്മാര്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കുന്ന കേസുകള്‍ ലാഘവത്തോടെയാണ് മെത്രാന്‍മാര്‍ കൈകാര്യം ചെയ്യുന്നത്. അമേരിക്കയിലെ സമൂഹത്തില്‍ ഇത്തരം വൈദികന്മാര്‍ ഏറെയാണ്.
തന്റെ ഇടവകയില്‍ യുവജനങ്ങളെ ലൈംഗികമായി ഉപയോഗിച്ചിരുന്ന വൈദികനുണ്ടായിരുന്നെന്നും അദ്ദേഹത്തെ സംരക്ഷിച്ചുവെന്നും ബോസ്റ്റണ്‍ ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി. ഇത്തരത്തിലുളള പ്രവൃത്തികളെ ന്യായീകരിക്കുന്നതിലാണ് മാര്‍പാപ്പ രോഷം കൊണ്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications