കേന്ദ്രം കേരളത്തെ അവഗണിയ്‌ക്കുകയാണെന്ന് കാരാട്ട്
ദില്ലി: അരിവിഹിതം വെട്ടിക്കുറച്ചതിലൂടെ കേന്ദ്രം കേരളത്തോട് അവഗണന കാണിയ്‌ക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആരോപിച്ചു.
വിലക്കയറ്റത്തിനെതിരായി ഇടത്-യുഎന്‍പിഎ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വിലക്കയറ്റവും പണപ്പെരുപ്പവും കുറയ്‌ക്കുന്നതിനെക്കുറിച്ച് ദില്ലിയില്‍ ഇടതുപാര്‍ട്ടികള്‍ സംഘടിപ്പിച്ച സെമിനാര്‍ ഉത്‌ഘാടനം ചെയ്യുകായായിരുന്നു കാരാട്ട്.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ 23ന് ശേഷവും പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് വെട്ടിക്കുറച്ച അരിവിഹിതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട സര്‍വ്വകക്ഷി സംഘത്തോട് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ പരിഹാസപൂര്‍വ്വമാണ് പെരുമാറിയത്.
കേരളത്തിന്റെ പ്രധാന ഭക്ഷ്യ വിഭവമായ അരിയുടെ വിഹിതം വെട്ടിക്കുറച്ചതിലൂടെ കേന്ദ്രം കേരളത്തെ അവഗണിയ്‌ക്കകുകയാണ്. കാരാട്ട് കുറ്റപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications