Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളുടെ പോക്കറ്റ് മണിയില്‍ വര്‍ധനയെന്ന് പഠനം

Pocket Moneyദില്ലി: രക്ഷിതാക്കളുടെ വരുമാനത്തില്‍ വന്ന വര്‍ധനയ്‌ക്കനുപാതമായി ഇന്ത്യയില് കുട്ടികളുടെ പോക്കറ്റ്‌മണിയും കുത്തനെ ഉയര്‍ന്നതായി പഠന റിപ്പോര്‍ട്ട്.

പത്തു വര്‍ഷത്തിനിടെ നഗരങ്ങളിലെ വിദ്യാര്‍ഥികളുടെ പോക്കറ്റ്‌മണി ആറു മടങ്ങായി വര്‍ധിച്ചുവെന്ന്‌ വ്യവസായ സംഘടനയായ 'അസോച്ചം' നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

നഗരങ്ങളിലെ ഇടത്തരം കുടുംബത്തിലെ കുട്ടികള്‍ക്ക്‌ പ്രതിമാസം ലഭിക്കുന്ന പോക്കറ്റ്‌മണി മുന്നൂറ്‌ രൂപയില്‍നിന്ന്‌ 1800 വരെയായി ഉയര്‍ന്നിട്ടുണ്ട്.

'ട്രന്‍റ്സ് ഓഫ് പോക്കറ്റ് മണി ഇന്‍ അര്‍ബന്‍ ഏരിയാസ്' എന്ന വിഷയത്തില്‍ നടന്ന പഠനവുമായി 2500 വിദ്യാര്‍ഥികള്‍ സഹകരിച്ചു. സാങ്കേതികരംഗത്തും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങള്‍ കുട്ടികള്‍ ചെലവിടുന്ന രീതികള്‍ക്കും മാറ്റം വരുത്തിയിട്ടുണ്ട്.

ഫാസ്റ്റ്‌ഫുഡ്‌, ശീതളപാനീയങ്ങള്‍, വസ്‌ത്രങ്ങള്‍, സമ്മാനങ്ങള്‍, മൊബൈല്‍ റീച്ചാര്‍ജ്‌ കൂപ്പണുകള്‍ ചോക്കലേറ്റ്‌, സൗന്ദര്യവര്‍ധക വസ്‌തുക്കള്‍, മാഗസീനുകള്‍, കമ്പ്യൂട്ടര്‍ ഗെയിം, സിനിമ എന്നിവയ്‌ക്കായി പത്തിനും പതിനേഴിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ ധാരാളമായി പണം ചെലവാക്കുന്നുണ്ട്.

സര് വ്വേയില് പങ്കെടുത്ത 65ശതമാനം കുട്ടികളും തങ്ങള്ക്ക് മാതാപിതാക്കള് പോക്കറ്റ് മണി തരാറുണ്ടെന്നാണ് വ്യക്തമാക്കിയത്. ഇതില് 15നും 17നും ഇടയില് പ്രായമുള്ളവര്ക്ക് ആഴ്ചയില് ശരാശരി 350 രൂപയും 12നും 15നും ഇടയില് പ്രായമുള്ളവര്ക്ക് ആഴ്ചയില് ശരാശരി 200 രൂപയും പോക്കറ്റ് മണിയായി ലഭിക്കുന്നുണ്ട്.

ആണ്കുട്ടികളെ അപേക്ഷിച്ച് 15നും 17നും ഇടയില് പ്രായമുള്ള പെണ്കുട്ടികള്ക്ക് പോക്കറ്റ് മണി കൂടുതല് കിട്ടുന്നുണ്ടെന്നും പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പെണ്കുട്ടികള്ക്ക് കൂടുതല് വസ്തുക്കള് ആവശ്യമുള്ളതുകൊണ്ടു മാത്രമല്ല ആണ്കുട്ടികളേക്കാള് മാതാപിതാക്കള്ക്ക് കൂടുതല് വിശ്വാസം പെണ്കുട്ടികളെആണെന്നതുകൊണ്ടുകൂടിയാണ് ഈ വ്യത്യാസമെന്ന് അസോച്ചം അധികൃതര് ചൂണ്ടിക്കാട്ടി.

പോക്കറ്റ് മണിയുടെ കാര്യത്തില് ദില്ലിയില് നിന്നുള്ള കുട്ടികളാണ് മുന്നില് നില്ക്കുന്നതെന്നും പഠനത്തില് കണ്ടെത്തി. ദില്ലിയിലെ കുട്ടികള് പ്രതിമാസം 1,800 രൂപയെങ്കിലും പലരീതിയില് ചെലവാക്കുന്നുണ്ടത്രേ.

ബാംഗ്ലൂര് നഗരത്തിലെ കുട്ടികളാണ് പോക്കറ്റ് മണിയുടെ കാര്യത്തില് ദില്ലിയിലെ കുട്ടികളുടെ തൊട്ടുപിന്നില് നില്ക്കുന്നത്. ഇവര്ക്ക് പ്രതിമാസം 1,600 രൂപയെങ്കിലും പോക്കറ്റ് മണിയായി ലഭിക്കുന്നുണ്ട്. തൊട്ടുപിന്നാലെ പ്രതിമാസം 1,500രൂപയുമായി മുംബൈയിലെ കുട്ടികളാണുള്ളത്.

കഴിഞ്ഞ പത്തുവര്ഷത്തെ അപേക്ഷിച്ച് കുട്ടികള്ക്ക് ലഭിക്കുന്ന പോക്കറ്റ് മണിയുടെ തോതില് പലമടങ്ങ് വര്ധനയാണ് ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+