നളിനിയെ സന്ദര്‍ശിച്ചതിന് പ്രിയങ്കയെ മുരുകന്‍ പ്രശംസിച്ചു
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില് ശിക്ഷിക്കപ്പെട്ട് വെല്ലൂര് ജയിലില്‍ കഴിയുന്ന നളിനിയെ കാണാന്‍ തയ്യാറായതിന് പ്രിയങ്കയ്‌ക്ക് നളിനിയുടെ ഭര്‍ത്താവ് മുരുകന്റെ പ്രശംസ.
പ്രിയങ്കയുടെ നല്ല മനസ്സിന് ഇതില്‍പ്പരം മറ്റെന്തു തെളിവാണ് വേണ്ടതെന്ന് മുരുകന്‍ അഭിപ്രായപ്പെട്ടതായി മുരുകന്റെയൊപ്പം രാജീവ് വധക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിട്ടുള്ള പേരറിവാളന്റെ അമ്മ അര്‍പുതം കുയില് ദാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുരുകനെയും പേരറിവാളനെയും അര്‍പുതം അടുത്തിടെ വെല്ലൂര്‍ ജെയിലിലെത്തി കണ്ടിരുന്നു. പ്രിയങ്കയുടെ സന്ദര്‍ശനം മുരുകന്‍ അറിഞ്ഞത് നാലുദിവസങ്ങള്‍ക്കുശേഷം മാത്രമാണെന്ന് അര്‍പുതം പറഞ്ഞു. പ്രിയങ്ക നളിനിയെ കാണാനെത്തിയത് മുരുകനെയും പേരറിവാളനെയും അത്ഭുതപ്പെടുത്തിയതായി അര്‍പുതം വ്യക്തമാക്കി. കഴിഞ്ഞ 17 വര്‍ഷമായി മുരുകനും പേരറിവാളനും വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
1992ലാണ് നളിനിക്കും മുരുകനും ഒരു പെണ്‍കുട്ടി ജനിച്ചത്. ഈ കുട്ടി അനാഥയാകരുതെന്ന് ചൂണ്ടിക്കാട്ടി 1998 ല്‍ സോണിയാഗാന്ധി നല്‌കിയ ദയാഹര്‍ജിയെ തുടര്‍ന്നാണ് രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.
നളിനിയുടെ മകള്‍ ഇപ്പോള്‍ ലണ്ടനില്‍ മുരുകന്റെ സഹോദരന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നത്. മാര്ച്ച് 19നാണ് പ്രിയങ്ക ലെല്ലൂര് ജയിലിലെത്തി പിതാവിന്റെ ഘാതകരെ സന്ദര്ശിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications