17വര്‍ഷംമുമ്പ് പിരിഞ്ഞ ഭാര്യയെ ഭര്‍ത്താവ് സ്വീകരിക്കണമെന്ന് കോടതി
ദില്ലി: പതിനേഴ് വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ ഭാര്യയെ തിരികെ സ്വീകരിക്കാന്‍ സുപ്രിം കോടതി ഭര്‍ത്താവിനോട് ഉത്തരവിട്ടു. പഞ്ചാബില്‍ നിന്നുള്ള ജതീന്ദര്‍ബീര്‍ സിങ്ങിനോടാണ് പതിനേഴ് വര്‍ഷത്തിന് ശേഷം ഭാര്യയെ തിരികെ സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
പതിനാല് വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ മനസ്സില്ലാമനസ്സോടെയാണ് ജതീന്ദര്‍ബീര്‍ സിംങ് ഭാര്യയെ സ്വീകരിക്കുന്നത്. ഭാര്യയായ സുഖ് വിന്ദര്‍ കൗര്‍ 1991മെയില്‍ തന്നെ ഉപേക്ഷിച്ചുപോവുകയായിരുന്നുവെന്നാണ് സിംങ് പറയുന്നത്.
ഇക്കാര്യം അംഗീകരിച്ച് 1999ല്‍ സെഷന്‍സ് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. എന്നാല്‍ താന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചതല്ലെന്ന് കാണിച്ച് സുഖ് വിന്ദര്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭാര്യയെ സ്വീകരിക്കുന്നതിലും നല്ലത് താന്‍ മരിച്ചുകളയുകയാണെന്നായിരുന്നു കോടതിയില്‍ സിംങിന്റെ നിലപാട്.
തുടര്‍ന്ന് ജതീന്ദര്‍ സുപ്രിം കോടതിയെ സമീപിച്ചു. ജതീന്ദറിനൊപ്പം താമസിക്കാന്‍ ഭാര്യയും മകളും താല്‍പര്യം പ്രകടിപ്പിക്കുന്ന നിലയ്‌ക്ക് വിവാഹമോചനം അനുവദിക്കാനാവില്ല എന്ന ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് സുപ്രിം കോടതി ഇരുവരോടും വീണ്ടും ഒന്നിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജസ്റ്റുസുമാരായ ബിഎന്‍ അഗര്‍വാള്‍, ജിഎസ് സിംഘ് വി എന്നിവരാണ് ഹൈക്കോടതി നിര്‍ദ്ദേശം ശരിവെയ്‌ക്കുന്നതായി ഉത്തരവിട്ടത്.












Click it and Unblock the Notifications