ദില്ലിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കുത്തിക്കൊന്നു
ദില്ലി: ദില്ലിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കുത്തേറ്റുമരിച്ചു. പടിഞ്ഞാറന്‍ ദില്ലിയിലെ രാജ്‌നഗര്‍ കോളനിയിലാണ് കൊല നടന്നത്.
കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടില്‍ കയറിയ അജ്ഞാതന്‍ കുടുംബാംഗങ്ങളെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹംഗേറിയന്‍ എംബസിയിലെ ടെലിഫോണ്‍ ഓപ്പറേറ്ററായ വിനോദ് ശര്‍മ, ഭാര്യ പുഷ്‌പ, മരുമകള്‍ പൂജ എന്നിവരാണ് വെള്ളിയാഴ്‌ച രാത്രിയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വിനോദിന്റെ ദത്തുപുത്രന്‍ നിതിന്‍ കുത്തേറ്റു ചികിത്സയിലാണ്. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications