മന്ത്രിപുത്രന്റെ വിവാഹസല്‍ക്കാരം അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ വിവാഹത്തലേന്ന് ശ്രീമൂലം ക്ലബ്ബില്‍ നടന്ന സല്‍ക്കാരത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍ശ് ഏജന്‍സി അന്വേഷണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി സിദ്ധിഖ് ആവശ്യപ്പെട്ടു.
സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ കേസ് കൊടുത്തയാളാണ് വിവാഹസല്‍ക്കാരം സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്ത വ്യക്തികളാരൊക്കെയെന്നും മന്ത്രി വെളിപ്പെടുത്തണം.
സംസ്ഥാനതാല്‍പര്യം ഹനിക്കുകയും മന്ത്രിയ്‌ക്കെതിരെ കേസ് കൊടുക്കുകയും ചെയ്‌ത വ്യക്തിയുമായി ആഭ്യന്തരമന്ത്രിയ്‌ക്കുള്ള ബന്ധം വ്യക്തമാക്കണം. മന്ത്രിയ്‌ക്ക് ഇവരുമായുള്ള ബന്ധമാണ് കേരളത്തില്‍ ക്വട്ടേഷന്‍, മാഫിയ സംഘങ്ങള്‍ക്കുള്ള സ്വാധീനം നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ കാരണം- സിദ്ദിഖ് ആരോപിച്ചു.
മന്ത്രി താമസിക്കുന്ന വാടകവീട് ആരോപണവിധേയനായ ഒരാളുടേതാണെന്ന് വാര്‍ത്ത വന്നിട്ടും അവിടെനിന്നും മാറാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. മന്ത്രിയ്‌ക്ക് താമസിക്കാന്‍ വീടു കിട്ടുന്നില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പിരിവുനടത്തി വീടുണ്ടാക്കിക്കൊടുക്കാന്‍ തയ്യാറാണ് സിദ്ദിഖ് പറഞ്ഞു.
മെര്‍ക്കിസ്‌റ്റണ്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആരോപിതനായ സേവി മനോമാത്യുവാണ് ബിനോയ് കോടിയേരിയുടെ വിവാഹസല്‍ക്കാരം സംഘടിപ്പിച്ചതെന്ന് നേരത്തെ യുവമോര്ച്ചയും ബിജെപിയും ആരോപിച്ചിരുന്നു.












Click it and Unblock the Notifications