അക്രമം അടിച്ചമര്‍ത്തുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍
കാസര്‍കോട്: നാലുദിവസമായി അക്രമം തുടരുന്ന കാസര്‍കോട്ട് എന്ത് വിലകൊടുത്തും അക്രമികളെ അടിച്ചമര്‍ത്തുമെന്ന് അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
കണ്‍മുന്നില്‍ അക്രമം നടന്നാല്‍ വെടിവെയ്‌ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കാസര്‍കോട് നഗരസഭയിലും പരിസരത്തും പ്രഖ്യാപിച്ച നിരോധനാജ്ഞയ്‌ക്ക് നാല് മണിമുതല്‍ ഇളവ് വരുത്താനും ഈ സമയത്ത് അക്രമങ്ങളൊന്നും നടന്നില്ലെങ്കില്‍ നിരോധനാജ്ഞ പിന്‍വലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാധാന സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്. അക്രമികള്‍ക്കെതിരെ നിര്‍ദ്ദാക്ഷിണ്യ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സമാധാനസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അക്രമം അടിച്ചമര്‍ത്തുന്നതിന് കര്‍ശനമായ നടപടികളുണ്ടാകും. ഇതിനായി പൊലീസിന് ഏതറ്റം വരെയും പോകാം. മേഖലയില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്- അദ്ദേഹം അറിയിച്ചു.
ജില്ലയില്‍ പൊലീസ് സേനയുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞു കോടിയേരി സമാധാനശ്രമങ്ങളുമളുമായി എല്ലാവരും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications