Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാറിനെയും ജുഡീഷ്യറിയെയും അഴിമതി ബാധിച്ചെന്ന്‌ പ്രധാനമന്ത്രി

ദില്ലി: അഴിമതിയെന്ന വിപത്ത്‌ സര്‍ക്കാറിനെയും ജുഡീഷ്യറിയെയും ഒരുപോലെ ബാധിച്ചതായി പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിംങ്‌. അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രാജ്യത്ത്‌ പ്രത്യേക കോടതിയില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമാരുടെയും യോഗം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായാല്‍ മാത്രമേ കോടതി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജനങ്ങളുടെ വിശ്വാസം നിലനില്‍ക്കുകയുള്ളു. അഴിമതിക്കേസുകള്‍ രാജ്യത്ത്‌ ഗണ്യമായി വര്‍ധിച്ചുവരുകയാണ്‌. അനേകം കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ട്‌- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അഴിമതിക്കേസുകള്‍ കൈകാര്യംചെയ്യുന്നതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന്‌ സുപ്രിം കോടതി ചീഫ്‌ ജസ്റ്റഇസ്‌ കെജി ബാലകൃഷ്‌ണന്‍ യോഗത്തിന്റെ ആമുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ ഉടന്‍തന്നെ നടപ്പാക്കുമന്ന്‌ പ്രധാനമന്ത്രി ഉറപ്പ്‌ നല്‍കി.

വര്‍ധിച്ചുവരുന്ന അഴിമതി കേസുകള്‍ പരിഹരിക്കുന്നതിനായി പ്രത്യേക വിജിലന്‍സ്‌ കോടതികള്‍ സ്ഥാപിക്കണമെന്ന്‌ സുപ്രിം കോടതി നേരത്തേ ശുപാര്‍ശ ചെയ്‌തിരുന്നു. അഴിമതി കേസുകള്‍ക്കുവേണ്ടിയുള്ള പ്രത്യേക കോടതികള്‍ക്കൊപ്പം കൂടുതല്‍ കുടുംബകോടിതള്‍ സ്ഥാപിക്കുമെന്നും കേസുകളുടെ വിചാരണയിലെ കാലതാമസം ഒഴിവാക്കുന്നതിന്‌ കോടതികളിലെ കമ്പ്യൂട്ടര്‍ വല്‍ക്കരണം ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ നിയമവ്യവസ്ഥയില്‍ വരുത്തേണ്ടമാറ്റങ്ങളെക്കുറഇച്ച്‌ ആലോചിക്കാനാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസും നിയമമന്ത്രാലയവും സംയുക്തമായി യോഗം വിളിച്ചുചേര്‍ത്തത്‌. യോഗത്തില്‍ ജുഡീഷ്യറിയ്‌ക്കുവേണ്ടി കൂടുതല്‍ ഫണ്ട്‌ അനുവദിക്കണമെന്നും ചീഫ്‌ ജസ്റ്റിസ്‌ കെജി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+