Get Updates
Get notified of breaking news, exclusive insights, and must-see stories!

നന്ദിഗ്രാമില്‍ തൃണമൂല്‍ പ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്‌തു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയെ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാരോപിച്ച്‌ നന്ദിഗ്രാമില്‍ വീണ്ടും സംഘര്‍ഷം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ്‌ കൂടിയായ ഭൂമി ഉച്ചാഡ്‌ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ സജീവപ്രവര്‍ത്തകയും മമതാ ബാനര്‍ജിയുടെ അടുത്ത സഹായിയുമായി രാധാകൃഷ്‌ണ ആരിയാണ്‌ കൂട്ടമാനഭംഗത്തിനിരയായത്‌. ആരിയെക്കൂടാതെ മറ്റൊരു സ്‌ത്രീയും മാനഭംഗത്തിനിരയായിട്ടുണ്ട്‌.

വെള്ളിയാഴ്‌ച രാത്രി വീട്ടില്‍ അതിക്രമിച്ചു കടന്ന സിപിഎം പ്രവര്‍ത്തകര്‍ ആരിയെ ആക്രമിച്ചശേഷം കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ്‌ ആരോപണം. ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയശേഷമായിരുന്നുവത്രേ മാനഭംഗം. നന്ദിഗ്രാമിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രണ്ടുസ്‌ത്രീകളെയും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന്‌ കൊല്‍ക്കത്ത എസ്‌എസ്‌കെഎം ആശുപത്രിയിലേയ്‌ക്ക്‌ മാറ്റിയിരിക്കുകയാണ്‌.

പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി സംഘടിപ്പിച്ച പ്രചാരണയോഗത്തിനിടെ ഗോകുല്‍നഗര്‍ പ്രദേശത്ത്‌ വെള്ളിയാഴ്‌ച സിപിഎം-തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അര്‍ധരാത്രിയോടെ സായുധരായ സിപിഎം സംഘം വനിതാപ്രവര്‍ത്തകരെ കൂട്ടം ചേര്‍ന്ന്‌ മാനഭംഗപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തുവെന്നാണ്‌ ആരോപണം.

വനിതാ പ്രവര്‍ത്തക മാനഭംഗം ചെയ്യപ്പെട്ടതറിഞ്ഞ്‌ വിവിധ സ്ഥലങ്ങളില്‍ തൃണമൂല്‍-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷമേഖലയില്‍ സിആര്‍പിഎഫും പൊലീസും പട്രോളിംഗ്‌ നടത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഈസ്‌റ്റ്‌ മിഡ്‌നാപ്പൂര്‍ എസ്‌പി എസ്‌എസ്‌ പാണ്ഡെ അറിയിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല.

ഇതിനിടെ വനിതാപ്രവര്‍ത്തകരെ മാനഭംഗപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ സിപിഎം പ്രസ്‌താവിച്ചു. ജനപിന്തുണ നഷ്ടപ്പെട്ട തൃണമൂല്‍ നേതൃത്വം തിരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ സിപിഎമ്മിനെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന്‌ പാര്‍ട്ടി നേതാവ്‌ അശോക്‌ ഗുരിയ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+