നായന്മാര്‍ക്കുവേണ്ടി നല്ലത് ചെയ്യാന്‍ പണിക്കരോട് സുധാകരന്‍
ആലപ്പുഴ: ഇനിയുള്ള കാലത്തെങ്കിലും നായര്‍ സമൂഹത്തിനുവേണ്ടി നല്ലതു ചെയ്യാന്‍ എന്‍എസ്‌എസ്. ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര് തയ്യാറാകണമെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍.
മുമ്പ് ഇദ്ദേഹം നായര്‍ സമുദായത്തിനു നല്ലതുചെയ്യാന്‍ തയ്യാറായിരുന്നു, ഇപ്പോഴതില്ല. ദേവസ്വം മന്ത്രി രാജിവയ്‌ക്കണമെന്നു പറയുന്ന പണിക്കര്‍ ബഹുഭൂരിപക്ഷം നായന്മാര്‍ ആവശ്യപ്പെട്ടാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ തയ്യാറാകുമോയെന്നും സുധാകരന്‍ ചോദിച്ചു.
എസ്.വൈ.എസ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'മതരാഷ്ട്രവാദം ഇസ്ലാമികമോ?' എന്ന വിഷയത്തില്‍നടന്ന ചര്‍ച്ച ഉത്ഘാടനംചെയ്യുകയായിരുന്നു സുധാകരന്‍.
ഹൈന്ദവ ദേവാലയങ്ങളുടെ ചരിത്രം പഠിച്ചവര്‍ക്ക് കാര്യങ്ങള്‍ അറിയാം. ദേവസ്വം മന്ത്രി ആരാകണം എന്ന് തീരുമാനിച്ചത് സിപിഎം നേതൃത്വമാണ്.
നാരായണപ്പണിക്കര്‍ ഇപ്പോഴും രാജവാഴ്‌ചയിലാണ് ജീവിക്കുന്നത്, ഞങ്ങള്‍ സിപിഎമ്മുകാര്‍ ജനാധിപത്യ യുഗത്തിലും. എന്തു കാര്യം കേട്ടാലും കുടയും വടിയും പിടിച്ച് കോടതിയിലേക്ക് പോകരുത് എന്നാണ് നായര്‍ സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍ പറഞ്ഞിട്ടുള്ളത്.
ക്രിസ്‌ത്യന്‍, മുസ്ല്‌ളിം, ഹൈന്ദവ ഐക്യമാകണം ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു. പരിഷ്‌കൃത യുഗത്തില്‍ നായര്‍ യുവാക്കളുടെയും സ്‌ത്രീകളുടെയും ചിന്താഗതി പണിക്കര്‍ തിരിച്ചറിയാന്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications