കേരളത്തിന് കൂടുതല്‍ ടെക്‌സ്റ്റൈല്‍ പാര്‍ക് അനുവദിയ്‌ക്കും: വഗേല
കണ്ണൂര്‍: സംസ്ഥാനസര്‍ക്കാര്‍ സ്ഥലം അനുവദിച്ചാല്‍ കേരളത്തില്‍ കൂടുതല്‍ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകകള്‍ അനുവദിയ്‌ക്കുമെന്ന് കേന്ദ്രടെക്‌സ്റ്റൈല്‍സ് മന്ത്രി ശങ്കര്‍സിംങ് വഗേല അറിയിച്ചു.
ടെക്‌സ്റ്റൈല്‍ വികസനത്തിന്റെ കാര്യത്തില്‍ കണ്ണൂരിന് മുന്‍ഗണനനല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂരിലെ കൈത്തറി മേഖലയുടെ വികസനത്തിന് ഇത്തരം പാര്‍ക്കുകളാണ് ആവശ്യം.
കൈത്തറി വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി നല്‍കിയാല്‍ കേന്ദ്രം അനുഭാവപൂര്‍വ്വം പരിഗണിയ്‌ക്കും- വഗേല പറഞ്ഞു.
കണ്ണൂരില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സംഘടിപ്പിച്ച വിഷന്‍ ട്വന്റി20യില്‍ സംസാരിക്കുകയായിരുന്നു വഗേല.












Click it and Unblock the Notifications