മൊബൈലില്‍ നഗ്നചിത്രം പകര്‍ത്തി വിറ്റ യുവാക്കള്‍ പിടിയില്‍
ബത്തേരി: യുവതിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി വില്‍പ്പന നടത്തിയ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്‌തു.
റഹീഷ്(26), സന്തോഷ്(27), ഷൗക്കത്ത് അലി(23) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്. റഹീഷും സന്തോഷും ചേര്‍ന്ന് യുവതിയുടെ വീട്ടില്‍വച്ച് നഗ്നചിത്രങ്ങള്‍ മൊബൈല്‍ ക്യമാറയില്‍ പകര്‍ത്തുകയും ഷൗക്കത്തിന്റെ കമ്പ്യൂട്ടറിലേയ്‌ക്ക് മാറ്റുകയുമായിരുന്നു.
പിന്നീട് ആവശ്യക്കാരുടെ മൊബൈല്‍ ഫോണിലേയ്‌ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുത്തുകൊണ്ടിരുന്നു. ഇതിനായി ഇവര്‍ പണവും ഈടാക്കിയിരുന്നു. ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന ചിലരുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ഇവരെ നിരീക്ഷിക്കുകയും അന്വേഷണം നടത്തുകയും ചെയ്‌തതത്. ഇവരെ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്‌തിരിക്കുകയാണ്.












Click it and Unblock the Notifications